തളിപ്പറന്പ് ടൗണിൽ വെള്ളം കയറി
1339672
Sunday, October 1, 2023 6:57 AM IST
തളിപ്പറമ്പ്: നിർത്താതെ പെയ്ത മഴയിൽ തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയിൽ മന്നയിൽ റോഡിലും കടകളിലും വെളളം കയറി. ഇന്നലെ ഉച്ചയ്ക്ക് ശേഷം പെയ്ത കനത്ത മഴയിലാണ് റോഡിലേക്ക് ഒഴുകിയെത്തിയ വെള്ളം കടകളിലേക്കും കയറിയത്.
ചെളിയും വെള്ളവും കടകളിലേക്ക് ഒലിച്ചെത്തിയത് വ്യാപാരികളെ ദുരിതത്തിലാക്കി. ഓവുചാലുകള്‍ അടഞ്ഞതാണ് വെള്ളം കയറാൻ കാരണമെന്ന് വ്യാപാരികൾ പറഞ്ഞു. കപ്പാലം റോഡിലും വെള്ളപ്പൊക്കമുണ്ടായി. വെള്ളം കയറിയതിനെ തുടർന്ന് ഓട്ടോ റിക്ഷ ഉൾപ്പെടെയുള്ള ചെറുവാഹനങ്ങൾക്ക് സഞ്ചരിക്കാൻ തടസം നേരിട്ടും. വൈകുന്നേരത്തോടെ മഴയ്ക്ക് അൽപം ശമനമുണ്ടായതോടെ വെള്ള താഴുകയായിരുന്നു.