ഗവ. മെഡിക്കൽ കോളജിൽ പിജി ഡോക്ടർമാരും ഹൗസ് സർജൻമാരും സൂചനാ സമരം നടത്തി
1339392
Saturday, September 30, 2023 1:45 AM IST
പരിയാരം: കേരള മെഡിക്കൽ പോസ്റ്റ് ഗ്രാജുവേറ്റ് അസോസിയേഷൻ ആഹ്വാനം ചെയ്ത സൂചനാ സമരത്തിന്റെ ഭാഗമായി കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പിജി അസോസിയേഷൻ, എംബിബിഎസ് ഹൗസ്സർജൻ അസോസിയേഷൻ, ഡെന്റൽ ഹൗസ്സർജൻ അസോസിയേഷൻ എന്നീ സംഘടനകൾ സൂചനാ സമരം നടത്തി.
സ്റ്റൈപ്പന്റ് വർധിപ്പിക്കുക, പിജി ഡോക്ടർമാരുടെ പരാതികൾ കേൾക്കുന്നതിനും പരിഹരിക്കുന്നതിനും രൂപംകൊണ്ട കമ്മിറ്റിയുടെ കൃത്യനിർവഹണത്തിലുള്ള അഭാവം പരിഹരിക്കുക, അമിതമായ ഫീസുകൾ കുറക്കുക, ഡോക്ടർമാരുടെയും എംബിബിഎസ്, ഡെന്റൽ ഹൗസ്സർജന്മാരുടെ വിവിധ പരാതികൾക്ക് പരിഹാരം കാണുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു സൂചനാ സമരം.
പ്രിൻസിപ്പലിന്റെ ഓഫീസിനു മുൻപിൽ നടന്ന സമരത്തിൽ പിജി അസോസിയേഷൻ മെംബർമാരായ ഡോ. അരുൺ ടോണിയോ, എംബിബിഎസ് ഹൗസ് സർജൻ അസോസിയേഷൻ ഡോ. അരുണിമ, ഡോ. അസീം ഡെന്റൽ ഹൗസ് സർജൻ അസോസിയേഷൻ ഡോ. നിവേദിത എന്നിവർ പ്രസംഗിച്ചു.