ലോക ഹൃദയാരോഗ്യ ദിനാചരണം
1339384
Saturday, September 30, 2023 1:32 AM IST
ചെറുപുഴ: ലോക ഹൃദയാരോഗ്യ ദിനത്തിൽ ലയൺസ് ക്ലബ് ഓഫ് ചെറുപുഴ ടൗൺ, ലയൺസ് ക്ലബ് ചെറുപുഴ, ചെറുപുഴ പോലീസ് സ്റ്റേഷൻ, സെന്റ് മേരീസ് നഴ്സിംഗ് സ്കൂൾ എന്നിവയുടെ നേതൃത്വത്തിൽ വാക്ക് ഫോർ ഹാർട്ട് പരിപാടി സംഘടിപ്പിച്ചു.
ഇന്നലെ രാവിലെ കാക്കയംചാലിൽ ചെറുപുഴ എസ്ഐ എംപി ഷാജി ഫ്ലാഗ് ഓഫ് ചെയ്തു. ബസ്സ്റ്റാൻഡ് ചുറ്റി ചെറുപുഴ ജെഎം യുപി സ്കൂളിൽ സമാപിച്ചു. ഡോ. ജിനോ ഗോപാൽ, എസ്ഐ എം. നാരായണൻ എന്നിവർ ഹൃദയാരോഗ്യദിന സന്ദേശം നൽകി. ലയൺസ് ക്ലബ് പ്രസിഡന്റുമാരായ മഞ്ജു മധു, കെ. സജി, സെക്രട്ടറിമാരായ ജിഷ സജി, ജോൺസൺ സി. പടിഞ്ഞാത്ത്, ട്രഷറർമാരായ ടോമി പുതുപ്പള്ളിയിൽ, ഉഷ രവീന്ദ്രൻ, സെന്റ് മേരീസ് നഴ്സിംഗ് സ്കൂൾ പ്രിൻസിപ്പൽ ടി.പി. മനോജ്, ചെയർ പേഴ്സൺ എച്ച്. സുമിതാ എന്നിവർ പ്രസംഗിച്ചു.
ചെറുപുഴ: ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് മാത്തിൽ ഗുരുദേവ് ആർട്സ് ആൻഡ് സയൻസ് കോളജ് എൻഎസ്എസ് യൂണിറ്റ്, ആസ്റ്റർ മിംസ് ഹോസ്പിറ്റലുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നിരവധി അധ്യാപകരും വിദ്യാർഥികളും രക്തം ദാനം ചെയ്ത് കാരുണ്യ പരിപാടിയുടെ ഭാഗമായി.
പരിപാടിയുടെ ഉദ്ഘാടനം കോളജ് പ്രിൻസിപ്പൽ ഡോ. പി.സി. ശ്രീനിവാസ് നിർവഹിച്ചു. കോളജ് സിഇഒ ഫാ. സാമുവൽ പുതുപ്പാടി മുഖ്യസന്ദേശം നൽകി. വൈസ് പ്രിൻസിപ്പൽ പി. വിനോദ് കുമാർ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ.വി. ചന്ദ്രശേഖരൻ തുടങ്ങിയവർ പ്രസംഗിച്ചു.