ചെറുപുഴ ഫൊറോന കലോത്സവം ഫീലിയ-2023 സമാപിച്ചു
1339382
Saturday, September 30, 2023 1:32 AM IST
ചെറുപുഴ: ചെറുപുഴ ഫൊറോന കലോത്സവം ഫീലിയ-2023 സമാപിച്ചു. മാത്യവേദി, മിഷൻലീഗ്, കെസിവൈഎം എന്നീ സംഘടനയുടെ അംഗങ്ങൾക്ക് സംയുക്തമായാണ് കലോത്സവം സംഘടിപ്പിച്ചത്. ചെറുപുഴ സെന്റ് മേരീസ് ഫൊറോന ദേവാലയ വികാരി ഫാ. ജോസ് വെട്ടിക്കൽ ഉദ്ഘാടനം ചെയ്തു. ഫാ. മാത്യു കല്ലുങ്കൽ അധ്യക്ഷത വഹിച്ചു.
ഫാ. വർഗീസ് വെട്ടിയാനിക്കൽ, ഫാ. ജോസഫ് കോയിപ്പുറം, ആൽബിൻ പൂക്കളത്തേൽ, ഷീജ കുറ്റിയാത്ത്, ബിനു ജാതികുളം, സിസ്റ്റർ ഷാരോൺ എംഎസ്എംഐ, റോസമ്മ ചാത്തനാട്ട്, അഖിൽ മുളപ്ര എന്നിവർ പ്രസംഗിച്ചു.
എട്ട് സ്റ്റേജുകളിലായി 54 ഇനങ്ങളിലാണ് മത്സരങ്ങൾ നടന്നത്. കലോത്സവത്തിൽ ചെറുപുഴ സെന്റ് മേരീസ് ഇടവക ഓവറോൾ ചാമ്പ്യൻമാരായി. പുളിങ്ങോം സെന്റ് ജോസഫ്സ് ഇടവക രണ്ടാം സ്ഥാനവും പാടിയോട്ടുചാൽ സെന്റ് സെബാസ്റ്റ്യൻസ് ഇടവക മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് കലോത്സവ ജനറൽ കൺവീനർ ഫാ. ജോസ് വെട്ടിക്കൽ ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു. അടുത്ത മാസം ചെമ്പേരിയിൽ നടക്കുന്ന അതിരൂപതാ കലോത്സവം ദിയാക്കോണിയ 2023ന് മുന്നോടിയായാണ് ഫൊറോനാ തല മത്സരങ്ങൾ നടക്കുന്നത്.