ഹോപ്പിലെ അന്തേവാസി മരിച്ചു
1339223
Friday, September 29, 2023 10:16 PM IST
പിലാത്തറ: ഹോപ്പ് റീഹാബിലിറ്റേഷൻ സെന്ററിലെ അന്തേവാസി സാല (66) അന്തരിച്ചു. 2017 ഒക്ടോബറിൽ മറവി രോഗം ബാധിച്ച് കണ്ണൂർ ഡിഎസ്എസി സെന്ററിനു സമീപത്തെ മുളങ്കാട്ടിൽ നിന്ന് അവശനിലയിൽ കണ്ടെത്തിയ ഇവരെ കണ്ണൂർ സിറ്റി പോലീസും ബിഡികെ പ്രവർത്തകരും ഹോപ്പിലെത്തിക്കുകയായിരുന്നു. ഇവരെക്കുറിച്ച് മറ്റ് വിവരങ്ങളൊന്നുമില്ല. മൃതദേഹം പയ്യന്നൂർ പ്രിയദർശിനി ആശുപത്രിയിൽ.
ഇവരെ തിരിച്ചറിയുന്നവർ ഒക്ടോബർ രണ്ടിന് ഉച്ചയ്ക്ക് 12 നകം പരിയാരം പോലീസ് സ്റ്റേഷനിലോ ഹോപ്പ് റീഹാബിലിറ്റേഷൻ സെന്ററിലോ വിവരമറിയിക്കണം. അല്ലാത്തപക്ഷം മൃതദേഹം ജനപ്രതിനിധിയുടെ/പോലീസിന്റെ നിർദേശാനുസരണം സംസ്കരിക്കും. ഫോൺ: 9605398889, 0497 2808100.