വിദ്യാർഥികൾ ഭാവിജീവിതം ക്രിയാത്മകമായി നയിക്കണം: മന്ത്രി അഹമ്മദ് ദേവർകോവിൽ
1338882
Thursday, September 28, 2023 12:50 AM IST
കണ്ണൂർ: വിദ്യാർഥികൾ ഭാവി ജീവിതം ക്രിയാത്മകമായി നയിക്കണമെന്നും മാനവിക വിഭവശേഷി സമൂഹ നന്മയ്ക്ക് പ്രയോജനപ്പെടുത്താൻ പുതിയ തലമുറ സന്നദ്ധമാകണമെന്നും മന്ത്രി അഹമ്മദ് ദേവർകോവിൽ. അസോസിയേഷൻ ഓർഫനേജസ് ആൻഡ് ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷൻസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അവാർഡ് ദാനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ അനാഥാലയങ്ങളിൽ നിന്ന് എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ 41 വിദ്യാർഥികളെ ആദരിച്ചു.
ചടങ്ങിൽ പ്രസിഡന്റ് ബ്രദർ സജി അധ്യക്ഷത വഹിച്ചു. മേയർ ടി.ഒ. മോഹനൻ മുഖ്യാതിഥിയായി. ഓർഫനേജ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.വി. സൈനുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. ടി.എ. തങ്ങൾ, കെ.എൻ. മുസ്തഫ, സിസ്റ്റർ അനു, കെ.കെ. അഹമ്മദ് ഹാജി, സാമൂഹിക നീതി ഓഫീസർ അഞ്ജു മോഹൻ, കോർപറേഷൻ കൗൺസിലർ ബീവി, ജനറൽ സെക്രട്ടറി സി.എച്ച്. മൊയ്തു ഹാജി, ഷമീമ ഇസ്ലാഹിയ്യ എന്നിവർ പ്രസംഗിച്ചു.