വോളി ജേതാക്കളെ അനുമോദിച്ചു
1338710
Wednesday, September 27, 2023 2:46 AM IST
കണ്ണൂര്‍: കാനറ ബാങ്ക് സംസ്ഥാന ജേര്‍ണലിസ്റ്റ് വോളി ലീഗ്് കിരീടം നേടിയ കണ്ണൂര്‍ പ്രസ്ക്ലബിന്റെ കളിക്കാരെ കേരള പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു.
പ്രസ്ക്ലബില്‍ നടന്ന ചടങ്ങ് കണ്ണൂര്‍ റേഞ്ച് ഡിഐജി തോംസണ്‍ ജോസ് ഉദ്ഘാടനം ചെയ്തു. പ്രസ്ക്ലബ് പ്രസിഡന്റ് സിജി ഉലഹന്നാന് അധ്യക്ഷനായിരുന്നു.
സെക്രട്ടറി കെ. വിജേഷ്, പ്രശാന്ത് പുത്തലത്ത്, കമല്‍കുമാര്‍ മക്രേരി , സി. സുനില്‍കുമാര്‍, ഷമീര്‍ ഊര്‍പ്പള്ളി, കെ പ്രമോദ്, ശില്പ നിഖില്‍ എന്നിവര്‍ പ്രവർത്തിച്ചു. ടൂര്‍ണമെന്റില്‍ വോളണ്ടിയര്‍മാരായി പ്രവര്‍ത്തിച്ച സ്പോര്‍ട്സ് ഡിവിഷനിലേയും ടാസ്ക് മക്രേരിയുടെയും കളിക്കാരെ ആദരിച്ചു.