മഹിളാ കോൺഗ്രസ് ബ്ലോക്ക് കൺവൻഷൻ
1338452
Tuesday, September 26, 2023 1:25 AM IST
ളളിക്കൽ: ലോക് സഭയിലും രാജ്യസഭയിലും പാസാക്കിയ സ്ത്രീ സംവരണ ബിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സ്വപ്നമായിരുന്നുവെന്നും യുപിഎ സർക്കാറാണ് അതിന് രൂപരേഖ നൽകിയതെന്നും സംസ്ഥാന മഹിളാ കോൺഗ്രസ് പ്രസിഡന്റ് ജെബി മേത്തർ എംപി. ഇരിക്കൂർ ബ്ലോക്ക് മഹിളാ കോൺഗ്രസ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ.
മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി. കോമള അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് രജനി രമാനന്ദ്, ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തിൽ, സംസ്ഥാന സെക്രട്ടറിമാരായ നസീമ ഖാദർ, അത്തായി പത്മിനി, ശ്യാമള, കെപിസിസി അംഗങ്ങളായ ചാക്കോ പാലക്കലോടി, പി.സി ഷാജി, ലിസി ജോസഫ് ,ഡിസിസി ജനറൽ സെക്രട്ടറി ജോജി വർഗീസ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എ.ജെ. ജോസഫ്, ജോസ് പൂമല, മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ലിസമ്മ ബാബു, ജില്ലാ സെക്രട്ടറിമാരായ മേഴ്സി ജോസ്, ഷേർളി അലക്സാണ്ടർ,ടി.പി ജുനൈദ എന്നിവർ പ്രസംഗിച്ചു.