കണ്ണൂർ വിമാനത്താവളത്തിൽ ലക്ഷങ്ങളുടെ സ്വർണം പിടികൂടി
1338444
Tuesday, September 26, 2023 1:23 AM IST
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ കസ്റ്റംസ് പരിശോധനയ്ക്കുശേഷം പുറത്തിറങ്ങിയ യാത്രക്കാരനിൽനിന്ന് പോലീസ് ലക്ഷങ്ങളുടെ സ്വർണം പിടികൂടി. കാസർഗോഡ് സ്വദേശി സക്കരിയയിൽ നിന്നാണ് മിക്സർ ഗ്രൈൻഡറിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 999 ഗ്രാം സ്വർണം പിടികൂടിയത്. പിടികൂടിയ സ്വർണത്തിന് 59,52,234 രൂപ വിലവരും. ഇന്നലെ രാവിലെ ദുബായിയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയതായിരുന്നു. കസ്റ്റംസ് ക്ലിയറൻസിനു ശേഷം പുറത്തിറങ്ങിയ ഇയാളെ അന്താരാഷ്ട്ര അറൈവൽ ടെർമിനിലിന് പുറത്തുവച്ച് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ലഗേജ് പരിശോധിച്ചപ്പോഴാണ് സ്വർണം ഒളിപ്പിച്ചനിലയിൽ കണ്ടെത്തിയത്.