പഠനവിസ്മയവുമായി സെന്റ് ജോസഫ്സ്
1338109
Monday, September 25, 2023 12:56 AM IST
വായാട്ടുപറമ്പ്: സെന്റ് ജോസഫ്സ് യുപി സ്കൂളിൽ പിടിഎയുടെ സഹകരണത്തോടെ "അർമ 2023' പഠനവിസ്മയം പരിപാടി സംഘടിപ്പിച്ചു. സയൻസ് ഫെയർ, ഫിലിം ഫെസ്റ്റിവൽ, ഇന്റർ സ്കൂൾ ചെസ് ചാമ്പ്യൻഷിപ്പ്, ഫുഡ് ഫെസ്റ്റ്, മധുരം മലയാളം, പുരാവസ്തു-കരകൗശല പ്രദർശനം എന്നിവ ഉൾപ്പെടുന്നതായിരുന്നു പരിപാടി.
എൺപതിലേറെ വർഷം പഴക്കമുള്ള റേഡിയോ, 120 വർഷം മുമ്പുള്ള വീട്ടുപകരണങ്ങൾ, പഴയകാല അടുക്കള പാത്രങ്ങൾ, വിദ്യാർഥികളുടെ പഠന സാമഗ്രികൾ, വർക്കിംഗ് മോഡലുകൾ, ഗണിത പഠനം രസകരമാക്കുന്ന നിർമിതികൾ എന്നിവ കൗതുക കാഴ്ചയായി.
ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ. മനോജ് പ്രദർശനം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ. ഡോ. തോമസ് തെങ്ങുംപള്ളിൽ, ഫാ. റിമൽ സി. ആന്റണി എന്നിവർ വിവിധ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മുഖ്യാധ്യാപകൻ ബെന്നി പുത്തൻനട പ്രസംഗിച്ചു.