ക്രഷറിലെ വാട്ടർ ടാങ്കിൽ വീണു ലോറി ഡ്രൈവർ മരിച്ചു
1337893
Sunday, September 24, 2023 12:01 AM IST
മട്ടന്നൂർ: വെള്ളിയാംപറമ്പിൽ ക്രഷറിലെ വാട്ടർ ടാങ്കിൽ വീണു ലോറി ഡ്രൈവർ മരിച്ചു. കാപ്പാട് സ്വദേശി സുകേഷ് (48) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം വെള്ളിയാംപറമ്പ് ക്രഷറിലായിരുന്നു സംഭവം. ക്രഷറിലെ ലോറി ഡ്രൈവറായ സുകേഷ് വാട്ടർ ടാങ്കിൽ വീഴുകയായിരുന്നു.
മട്ടന്നൂർ അഗ്നിരക്ഷാ സേനയെത്തി പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്കു മാറ്റി.