മലിനജലം ദേശീയപാതയ്ക്കരികിൽ ഒഴുക്കുന്നു
1337492
Friday, September 22, 2023 3:31 AM IST
പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ മലിന ജലം ദേശീയ പാതയ്ക്കരികിൽ ഒഴുക്കിവിടുന്നു.
ഇതോടെ ദേശീയ പാതയ്ക്കരികിൽ മലിന ജലം കെട്ടിക്കിടക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ മലിനജല ശുദ്ധീകരണ പ്ലാന്റ് രണ്ടുവർഷമായി പ്രവർത്തി ക്കുന്നില്ല.
പ്ലാന്റിലെ മോട്ടർ പണിമുടക്കിയതാണു പ്രവർത്തിക്കാതിരിക്കാൻ കാരണം. 10 ലക്ഷം ലിറ്റർ ശേഷിയുതാണ് സിവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്. ആശുപത്രിയിലേയും അനുബന്ധ സ്ഥാപനങ്ങളിലേയും ശുചിമുറി യിൽ നിന്നുൾപ്പെടെയുള്ള മലിനജലം ശുദ്ധീകരിക്കുന്ന പ്ലാന്റിന്റെ പ്രവർത്തനം നിലച്ചതോടെ ആശുപത്രി പരിസരത്ത് ദുർഗന്ധമാണ്.
മലിനജലം ടാങ്കിൽ നിന്നു കലക്കി ഇപ്പോൾ ആശുപത്രി പറമ്പിലേ ക്ക് ഒഴുക്കി വിടുകയാണ്. ഈ വെള്ളമാണ് ഒഴുകി ദേശീയ പാതയ്ക്കരിക്കൽ കെട്ടി കിടക്കുന്നത്.