പോക്സോ: യുവാവിന് അഞ്ചു വർഷം കഠിനതടവും പിഴയും
1337220
Thursday, September 21, 2023 7:17 AM IST
തളിപ്പറമ്പ്: പത്തുവയസുകാരനു നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിന് അഞ്ചു വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും. പാണപ്പുഴ പറവൂര്‍ കോയിപ്രമുക്കിലെ ഭായ് എന്ന എം. രഞ്ജിത്ത് (33)നെയാണ് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജി ആര്. രാജേഷ് ശിക്ഷിച്ചത്.
2018 മേയ് അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. അന്നത്തെ തളിപ്പറമ്പ് സിഐ കെ.ജെ. വിനോയിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പരിയാരം എസ്ഐ വി.ആര്. വിനീഷാണ് തുടരന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഷെറിമോള്‍ ജോസ് ഹാജരായി.