സംയോജിത കർഷകനെ ആദരിച്ചു
1337216
Thursday, September 21, 2023 7:01 AM IST
പായം: പായം പഞ്ചായത്തിലെ മികച്ച സംയോജിത കർഷകനെ ആദരിച്ചു. കർഷക കോൺഗ്രസ് പായം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പായം പഞ്ചായത്തിലെ മികച്ച സംയോജിത കർഷകനായി തെരെഞ്ഞെടുക്കപ്പെട്ട വട്ടിയറയിലെ ജെയ്സൺ നെല്ലിക്കലിനെ കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ബൈജു ആറാഞ്ചേരിയെയാണ് ആദരിച്ചത്. മണ്ഡലം പ്രസിഡന്റ് എം. ഭാസ്കരൻ, സുജേഷ് വട്ടിയറ, പ്രകാശൻ തൈപ്പറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.