‘സ്വര്‍ണോത്സവം’ നറുക്കെടുപ്പ് നടത്തി
1337215
Thursday, September 21, 2023 7:01 AM IST
ഇരിട്ടി: ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് ഓണം സ്വര്‍ണോ ത്സവം പരിപാടിയുടെ ഭാഗമായി ഇരിട്ടി യുണിറ്റ് സംഘടിപ്പിച്ച സമ്മാന കൂപ്പണ്‍ നറുക്കെടുപ്പ് സണ്ണി ജോസഫ് എംഎല്‍എ നിര്‍വഹിച്ചു.
ഓഗസ്റ്റ് 17 മുതല്‍ സെപ്റ്റംബര്‍ 18 വരെ ഉളിക്കല്‍, ഇരിട്ടി, പേരാവൂര്‍, കേളകം പ്രദേശങ്ങള്‍ അടങ്ങുന്ന ഇരിട്ടി യുണിറ്റിലെ 35 ജ്വല്ലറികളില്‍ നിന്ന് നല്കിയ സമ്മാന കൂപ്പണുകളാണ് നറുക്കെടുത്തത്. ഒന്നാം സമ്മാനം 2089 നമ്പര്‍ കുപ്പണെടുത്ത അഭിലാഷ് പടിയൂരിന് നാല് ഗ്രാം സ്വര്‍ണം സമ്മാനമായി ലഭിച്ചു.
രണ്ടാം സമ്മാനം ഇരിട്ടി മര്‍ച്ചെന്റ് അസോസി യേഷന്‍ പ്രസിഡന്റ് അയൂബ് നറുക്കെടുത്തു. 4423 നമ്പറില്‍ മെല്‍വിയ അടക്കാത്തോടിന് 2 ഗ്രാം സ്വര്‍ണവും മൂന്നാം സമ്മാനം 6354 നമ്പറില്‍ നിധിന് കേളകത്തിന് ഒരു ഗ്രാം സ്വര്‍ണവും ലഭിച്ചു. എകജിഎസ്എംഎ ജില്ല പ്രസിഡന്റ് കെ.എം. സ്ക്കറിയാച്ചന്‍, യുണിറ്റ് പ്രസിഡന്റ് എന്‍.പി. പ്രമോദ്, അനിഷ് എന്നിവര്‍ പ്രസംഗിച്ചു.