കാണാതായ വയോധികന്റെ മൃതദേഹം പുഴയിൽ
1337042
Wednesday, September 20, 2023 11:26 PM IST
കൂത്തുപറമ്പ്: മൂന്നു ദിവസം മുമ്പ് കാണാതായ വയോധികന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി. ചിറ്റാരിപ്പറമ്പ് വട്ടോളി കോട്ടയിലെ ഷീ നിവാസിൽ കണ്ട്യൻ കുഞ്ഞിക്കണ്ണന്റെ (80) മൃതദേഹമാണ് ആയിത്തറ മീൻചിറ ഭാഗത്ത് പുഴയിൽനിന്നും കണ്ടെത്തിയത്.
ഞായറാഴ്ച രാവിലെ മുതലാണ് ഇയാളെ കാണാതായത്. നാട്ടുകാർ നടത്തിയ തെരച്ചിനിലിടെയാണു മൃതദേഹം കണ്ടത്. ഭാര്യ: വയലേരി യശോദ. മക്കൾ: സുജന, ഷൈജ, ഉഷ, ശ്രീജ, ഷിജു, അജേഷ്. മരുമക്കൾ: സദാനന്ദൻ, ശശി, അനിൽ, സുധി, രജില, നിത്യ. സഹോദരങ്ങൾ: ജാനു, വാസു, പരേതരായ രാജു, ബാലൻ.