മില്‍മ ക്ഷീരോത്പാദക യൂണിയന് ജില്ലാതല അവാര്‍ഡുകള്‍ വിതരണം ചെയ്തു
1336962
Wednesday, September 20, 2023 7:25 AM IST
കണ്ണൂർ: മില്‍മ മലബാര്‍ മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയന് കണ്ണൂര്‍ ജില്ലയിലെ മികച്ച സംഘങ്ങള്‍ക്കുളള അവാര്‍ഡുകള്‍ വിതരണം ചെയ്തു.
പുതിയ ബസ് സ്റ്റാന്‍ഡിലെ ഹോട്ടല്‍ ബ്രോഡ് ബീനില്‍ നടന്ന ജില്ലയിലെ ആപ്കോസ് സംഘം പ്രസിഡന്റുമാരുടെ ജില്ലാതല യോഗത്തില്‍ വച്ചാണ് അവാര്‍ഡ് വിതരണം ചെയ്തത്. യോഗം മില്‍മ ചെയര്മാന് കെ.എസ്. മണി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ മികച്ച ബള്‍ക്ക് മില്‍ക്ക് കൂളര്‍ സംഘമായി തെരഞ്ഞെടുത്ത നടുവില്‍ സംഘത്തിന് കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കററും മൊമന്റോയും ചെയര്മാന് വിതരണം ചെയ്തു. സംഘം സെക്രട്ടറി ഇ.ജെ. ജോസഫ്, പ്രസിഡന്റ് എ.എസ്. ബിബിന്‍ എന്നിവര്‍ ഏററുവാങ്ങി.
ജില്ലയിലെ മികച്ച ഗുണനിലവാരമുളള പാല് നല്കിയ സംഘത്തിനുളള അവാര്‍ഡ് കാങ്കോല്‍ ക്ഷീരോത്പാദക സഹകരണ സംഘവും, പ്രതിദിനം 500 ലിറററിനു മുകളില്‍ പാല് നല്കിയ സംഘങ്ങളില്‍ ഏററവും കൂടുതല്‍ മില്‍മ ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തിയ സംഘത്തിനുളള അവാര്‍ഡ് കൊളക്കാട് സംഘത്തിനും ലഭിച്ചു. ചടങ്ങിൽ മില്‍മ കണ്ണൂര്‍ ഡയറി മാനേജര്‍ ടി.ആര്. ചന്ദ്രലാല്‍, ഡോ. പി. മുരളി മാത്യു വര്‍ഗീസ് എന്നിവർ പ്രസംഗിച്ചു.