ഇരിക്കൂർ പോലീസിനെ അനുമോദിച്ചു
1300277
Monday, June 5, 2023 12:39 AM IST
ഇരിട്ടി: പടിയൂർ മേഖലയിലെ കവർച്ച ഉൾപ്പെടെയുള്ള നിരവധി കേസുകൾ ഫലപ്രദമായി അന്വേഷിച്ച് തുന്പുണ്ടാക്കിയതിന് ചടച്ചിക്കുണ്ടം ഐക്യോദയ വായനശാലയുടെ ആഭിമുഖ്യത്തിൽ ഇരിക്കൂർ പോലീസിനെ അനുമോദിച്ചു. എസ്ഐ, കെ.വി. സത്യനാഥ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രഞ്ജിത്ത്, റഷീദ് എന്നിവരെ ഉപഹാരം നൽകി ആദരിച്ചു.
പരിപാടിയിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ചവരെയും അനുമോദിച്ചു. പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ബി. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. കല്ലുവയൽ പള്ളി വികാരി ഫാ. അരുൺ മുണ്ടപ്ലാക്കൽ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സിബി കാവനാൽ, വാർഡ് മെംബർ സി. അഭിലാഷ്, വായനശാല സെക്രട്ടറി പി.കെ. പ്രവീൺ, പ്രസിഡന്റ് എ.കെ. നാരായണൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.ശ്രീജ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സാബു മംഗലത്ത്പുത്തൻപറന്പിൽ, ജോണി എന്നിവർ പ്രസംഗിച്ചു. എസ്ഐ കെ.വി. സത്യനാഥ് മറുപടി പ്രസംഗം നടത്തി.