ആശ്വാസ തണൽ പദ്ധതി ഉദ്ഘാടനം ഇന്ന്
1300276
Monday, June 5, 2023 12:39 AM IST
പേരാവൂർ: കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത കമ്മിറ്റി നേതൃത്വം നൽകുന്ന സഹൃദയരുടെ കൂട്ടായ്മയായ ഹാർട്ട് ലിങ്ക്സ് ഭവനരഹിതർക്ക് വീട് വയ്ക്കുന്നതിനായി സൗജന്യമായി സ്ഥലം നൽകുന്നു.
ആശ്വാസ തണൽ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ അതിരൂപതാതല ഉദ്ഘാടനം ഇന്ന് വൈകുന്നേരം അഞ്ചിന് പേരാവൂർ സെന്റ് ജോസഫ്സ് പാരിഷ് ഹാളിൽ നടക്കും. ചെങ്ങോം ഇടവകയിലെ ബാബു മുഞ്ഞനാട്ട് എന്ന വ്യക്തിയാണ് 25 സെന്റ് സ്ഥലം ദാനമായി നൽകുന്നത്. ചടങ്ങിൽ അതിരൂപത പ്രസിഡന്റ് ടോണി ജോസഫ് പുഞ്ചക്കുന്നേൽ അധ്യക്ഷത വഹിക്കും. ഗ്ലോബൽ ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ, ഫൊറോന വികാരി ഫാ. തോമസ് കൊച്ചുകരോട്ട്, ഹാർട്ട് ലിങ്ക്സ് രൂപത കോ-ഓർഡിനേറ്റർ ജിമ്മി അയിത്തമറ്റം, ഫൊറോന ഡയറക്ടർ തോമസ് പട്ടാംകുളം, ഫാ. സെബാസ്റ്റ്യൻ ഇടയാടിയിൽ, ബെന്നി പുതിയപുറം, ജോർജ് കാനാട്ട്, ഷീജ സെബാസ്റ്റ്യൻ, തോമസ് മുഞ്ഞനാട്ട് എന്നിവർ പ്രസംഗിക്കും.