കിച്ചൻ കം സ്റ്റോർ ഉദ്ഘാടനം
1300270
Monday, June 5, 2023 12:37 AM IST
പയ്യാവൂർ: നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ കേന്ദ്ര-സംസ്ഥാന ഫണ്ടുപയോഗിച്ച് പുതുതായി നിർമിച്ച കിച്ചൻ കം സ്റ്റോറിന്റെ ഉദ്ഘാടനം സജീവ് ജോസഫ് എംഎൽഎ നിർവഹിച്ചു. എരുവേശി പഞ്ചായത്ത് പ്രസിഡന്റ് ടെസി ഇമ്മാനുവൽ അധ്യക്ഷത വഹിച്ചു. ഇരിക്കൂർ എഇഒ കെ. ഗിരീഷ് മോഹൻ, നൂൺ മീൽ ഓഫീസർ രാജേഷ് ബാബു, ബ്ലോക്ക് പഞ്ചായത്ത് മെംബർ സോജൻ കാരാമയിൽ, സ്കൂൾ മാനേജർ ഫാ. മാത്യു ഓലിക്കൽ, എരുവേശി പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ മിനി ഷൈബി, ഗാന്ധി മെമ്മോറിയൽ യുപി സ്കൂൾ മുഖ്യാധ്യാപകൻ ബിജു കുറുമുട്ടം, മുൻ മുഖ്യാധ്യാപിക മേഴ്സി തോമസ്, പിടിഎ പ്രസിഡന്റ് സൈജു ഇലവുങ്കൽ, നിർമാണ കമ്മിറ്റി പ്രസിഡന്റ് ജോസ് അഗസ്റ്റിൻ തുടങ്ങിയവർ പ്രസംഗിച്ചു.