ദിശാദർശൻ സംഘാടക സമിതി രൂപീകരിച്ചു
1300269
Monday, June 5, 2023 12:37 AM IST
വായാട്ടുപറമ്പ്: പൊതുവിദ്യാഭ്യാസ വകുപ്പ് കരിയർ ഗൈഡൻസ് സെല്ലിന്റെയും ഇരിക്കൂർ എംഎൽഎ സജീവ് ജോസഫിന്റെ നേതൃത്വത്തിൽ വായാട്ട്പറന്പ് സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിക്കുന്ന ദിശാദർശൻ പദ്ധതിയുടെയും വിംഗ്സ് 23കരിയർ എക്സ്പോ ആൻഡ് മെറിറ്റ് അവാർഡിന്റെയും സംഘാടക സമിതി രൂപീകരിച്ചു.
സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സജീവ് ജോസഫ് എംഎൽഎ, വായാട്ട് പറന്പ് സെന്റ് ജോസഫ്സ് സ്കൂൾ മാനേജർ ഫാ. തോമസ് തെങ്ങുംപള്ളി എന്നിവർ രക്ഷാധികാരികളായും നടുവിൽ പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടന്പള്ളി ചെയർമാനുമായും പ്രിൻസിപ്പൽ ബിജു ജോസഫ് കൺവീനറായും മുഖ്യാധ്യാപിക സോഫിയ ചെറിയാൻജോയിന്റ് കൺവീനറായുമാണ് സംഘാടക സമിതി രൂപികരിച്ചത്.
ജോജി കന്നിക്കാട്ട്, എസ്. ചന്ദ്രശേഖരൻ, തോമസ് വക്കത്താനം, ടി.സി. പ്രിയ, ജോഷി കണ്ടത്തിൽ, എം.പി. വാഹിദ, പി.സതി, രാജേഷ്, ഗിരീഷ് മോഹൻ, എസ്,പി. രമേശൻ, സുനിൽകുമാർ, പി.ജെ. മാത്യു ,ബാബു പള്ളിപ്പുറം ,കെ.ജെ. സെബാസ്റ്റ്യൻ, ബാലകൃഷ്ണൻ, വി.എ. റഹീം ,തളിപ്പറമ്പ് നോർത്ത് സബ് ജില്ലയിലെ ഹയർസെക്കൻഡറി ഹൈസ്കൂൾ പ്രിൻസിപ്പൽമാർ, മുഖ്യാധ്യാപകർ , വിവിധ സന്നദ്ധ സംഘടനകൾ, നാട്ടുകാർ ,എന്നിവർ നേതൃത്വം നൽകുന്ന വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.