മിഷൻലീഗ്, തിരുബാലസഖ്യം പ്രവർത്തന വർഷം ഉദ്ഘാടനം ചെയ്തു
1300033
Sunday, June 4, 2023 8:01 AM IST
തളിപ്പറമ്പ്: തലശേരി അതിരൂപത ചെറുപുഷ്പ മിഷൻലീഗ്, തിരുബാലസഖ്യം എന്നിവയുടെ 2023-24 പ്രവർത്തനവർഷ ഉദ്ഘാടനവും മാർഗരേഖ പ്രകാശനവും തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന ദേവാലയത്തോടനുബന്ധിച്ചുള്ള ബിഷപ് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി സ്മാരക ഓഡിറ്റോറിയത്തിൽ നടന്നു.
തലശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം നിർവഹിച്ചു. സിഎംഎൽ അതിരൂപത പ്രസിഡന്റ് ഷിജോ സ്രായിൽ അധ്യക്ഷത വഹിച്ചു. അതിരൂപത ഡയറക്ടർ ഫാ. ജോസഫ് വടക്കേപ്പറമ്പിൽ ആമുഖപ്രഭാഷണം നടത്തി. വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി മാർഗരേഖ പ്രകാശനം ചെയ്തു. പാസ്റ്ററൽ കോ-ഓർഡിനേറ്റർ റവ. ഡോ. ഫിലിപ്പ് കവിയിൽ മിഷൻ പച്ചക്കറിത്തോട്ടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. തളിപ്പറമ്പ് ഫൊറോന വികാരി ഫാ. മാത്യു വേങ്ങക്കുന്നേൽ, സുനിൽ ചുനയംമാക്കൽ, സിസ്റ്റർ അഞ്ജലി എസ്എച്ച്, അരുൾ പറയംകുന്നേൽ എന്നിവർ പ്രസംഗിച്ചു.
അതിരൂപതയിൽനിന്നു വിശ്വാസ പരിശീലനം പന്ത്രണ്ടാം ക്ലാസിൽ ഒന്നാം റാങ്ക്, എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിലും മിഷൻ ട്രെയ്നിംഗ് കോഴ്സിലും (എംടിസി) ഉന്നത വിജയം നേടിയ വിദ്യാർഥികൾ എന്നിവർക്കുള്ള സ്കോളർഷിപ്പുകളും വിവിധ മത്സരവിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. ബിജു കൊച്ചുപൂവക്കോട്ട്, ജെസി വട്ടക്കാട്ട്, ഏലിക്കുട്ടി എടാട്ട്, സിസ്റ്റർ ട്രീസ ജോയ് എഫ്സിസി, നിഷ വടാന, സോജൻ കൊച്ചുമല, റെനി കൊടിയംകുന്നേൽ, സണ്ണി പടിഞ്ഞാറേചിറ്റേടത്ത്, സക്കറിയാസ് തേക്കുംകാട്ടിൽ, സുനിൽ കല്ലിടുക്കിൽ, ഷേർളി പാമ്പനാൽ, മാണി കണിയാരോലിക്കൽ, ബിജു മണ്ണനാൽ, ജെയ്സൺ പുളിച്ചുമാക്കൽ എന്നിവർ നേതൃത്വം നൽകി.