ആനക്കുട്ടിയുടെ മരണത്തിന് കാരണം കീഴ്ത്താടിയിലെ മുറിവും വ്രണവും
1300031
Sunday, June 4, 2023 8:01 AM IST
ആറളംഫാം: ആറളം ഫാമിലെ മൂന്നാം ബ്ലോക്കിൽ കുട്ടിയാനയെ ചെരിഞ്ഞതിനു കാരണം കീഴ്ത്താടിയിലെ വ്രണമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ആനക്കുട്ടിയുടെ മരണത്തിൽ അസ്വാഭാവികത കണ്ടെത്തിയതിനെ തുടർന്ന് വനം വകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കൊട്ടിയൂർ റേഞ്ച് ഓഫീസർ സുധീർ നരോത്തിനാണ് അന്വേഷണ ചുമതല. അഞ്ചു വയസോളം പ്രായമുള്ള പിടിയാനക്കുട്ടിയായിരുന്നു ചെരിഞ്ഞത്. കോഴിക്കോട് അസി. ഫോറസ്റ്റ് വെറ്ററിനറി ഡോ. അരുൺ സത്യൻ പോസ്റ്റ്മോർട്ടത്തിന് നേതൃത്വം നൽകി. ആറളം ഫാമിൽ കഴിഞ്ഞ ആറുമാസത്തിനിടയിൽ ചരിയുന്ന അഞ്ചാമത്തെ ആനയാണിത്. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി ആനയെ സമീപത്ത് തന്നെ സംസ്കരിച്ചു.