എയര്‍ ബോണിന് ദേശീയ സര്‍വകലാശാല അംഗീകാരം
1300030
Sunday, June 4, 2023 8:01 AM IST
പയ്യന്നൂര്‍: എയര്‍ ബോണ്‍ കോളജ് ഓഫ് ഏവിയേഷന്‍ ആൻഡ് മാനേജ്മെന്റ് സ്റ്റഡീസിന് ഇന്ത്യയിലെ മികച്ച സര്‍വകലാശാലകളിലൊന്നായ ശ്രീ വെങ്കിടേശ്വര യൂണിവേഴ്സിറ്റിയുടെ അംഗീകാരം. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കോ-ഓര്‍ഡിനേറ്റര്‍ പ്രശാന്തന് അംഗീകാരം ഏറ്റുവാങ്ങി.യുജിസി നാക് എ അംഗീകാരമുള്ള ശ്രീ വെങ്കിടേശ്വര യൂണിവേഴ്സിറ്റിയുടെ പാരാമെഡിക്കല്‍ കോഴ്സ് നടത്തുവാനുള്ള അംഗീകാരമാണ് ഇതിലൂടെ എയര്‍ ബോണ്‍ നേടിയത്.
കേരളത്തിലെ ഏറ്റവും വലിയ ഏവിയേഷന്‍, ലോജിസ്റ്റിക്സ്,പാരാമെഡിക്കല്‍ കാമ്പസായി വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ മുന്നേറ്റം നടത്തുന്ന എയര്‍ ബോണിന് ഏറ്റവും മികച്ച പ്ലേസ്മെന്റ് റെക്കോര്‍ഡുമുണ്ട്. കുറഞ്ഞ ഫീസ് നിരക്കും തവണകളായി ഫീസടക്കാനുള്ള സൗകര്യവുമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9207185501, 9562525233.