എൽഡിഎഫ് ബഹുജന സദസ് എട്ടിന്
1300029
Sunday, June 4, 2023 8:01 AM IST
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തോട് കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക, വിദേശ വിമാന കമ്പനികള്‍ക്ക് സര്‍വീസിന് അനുമതി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എൽഡിഎഫ് എട്ടിന് രാവിലെ 10 ന് മട്ടന്നൂരില്‍ ബഹുജന സദസ് സംഘടിപ്പിക്കുമെന്ന് എൽഡിഎഫ് നേതാക്കൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും സദസില്‍ പങ്കെടുക്കും. പത്രസമ്മേളനത്തില്‍ എം.വി. ജയരാജന്, എൻ. ചന്ദ്രൻ, സി.പി .സന്തോഷ് കുമാര്‍, ജോയി കൊന്നക്കല്‍. വി.കെ. ഗിരിജന്‍, ഇ.പി.ആര്. വേശാല തുടങ്ങിയവർ പങ്കെടുത്തു.