പ്രകൃതിവിരുദ്ധ പീഡനം: രണ്ടുപേര്‍ റിമാന്‍ഡില്‍
1300028
Sunday, June 4, 2023 8:01 AM IST
കാസര്‍ഗോഡ്: പൊവ്വലിലെ പതിനാറുകാരനെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനം നടത്തിയ കേസില്‍ അറസ്റ്റിലായ രണ്ടു പ്രതികളെ കൂടി കോടതി റിമാന്‍ഡ് ചെയ്തു. പൊവ്വല്‍ കോട്ടയിലെ മുഹമ്മദ് തൈസീർ(30), പൊവ്വലിലെ മുഹമ്മദ് മെഹ്റൂഫ്(23) എന്നിവരെയാണ് കാസര്‍ഗോഡ് ജുഡീഷല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ്(രണ്ട്) കോടതി റിമാന്‍ഡ് ചെയ്തത്. നേരത്തെ അറസ്റ്റിലായ അസ്കര്‍ എന്ന ഷാഫി, ഹനീഫ എന്നിവരും റിമാന്‍ഡിലാണ്. മറ്റു പ്രതികളായ മുളിയാര്‍ പഞ്ചായത്തംഗം എസ്.എം.മുഹമ്മദ്കുഞ്ഞി, പൊവ്വലിലെ ദില്‍ഷാദ് എന്നിവര്‍ ഒളിവിലാണ്.