മണിപ്പുർ ഐക്യദാർഢ്യ സമ്മേളനങ്ങൾ ഇന്ന്
1300027
Sunday, June 4, 2023 8:01 AM IST
കണ്ണൂർ: മണിപ്പുരിൽ ആഴ്ചകളായി തുടരുന്ന കലാപത്തിനും ക്രൈസ്തവ ദേവാലയങ്ങൾക്കും സ്ഥാപനങ്ങൾക്കും എതിരെ നടക്കുന്ന ആക്രമണങ്ങൾക്കും അറുതിവരുത്തണമെന്നും പ്രദേശത്ത് സമാധാനന്തരീക്ഷം പുനസ്ഥാപിക്കാൻ അടിയന്തര നടപടികൾ ഉണ്ടാകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മണിപ്പുരിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷന്റെ (കെഎൽസിഎ) നേതൃത്വത്തിൽ വിവിധ ഇടവകകളിൽ ഇന്ന് ഐക്യദാർഢ്യ സമ്മേളനങ്ങൾ സംഘടിപ്പിക്കും.
ഇപ്പോൾ തുടരുന്ന സംഘർഷത്തിന്റെ മറവിൽ ആക്രമണത്തിന് ഇരയാകുന്നവരെയും ക്രൈസ്തവ ആരാധനാലയങ്ങളെയും ഇതര സ്ഥാപനങ്ങളെയും സംരക്ഷിക്കാൻ നടപടികൾ ഉണ്ടാകണമെന്നും സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ.തോമസ്, ജനറൽ സെക്രട്ടറി ബിജു ജോസി, സംസ്ഥാന ട്രഷറർ രതീഷ് ആന്റണി എന്നിവർ ആവശ്യപ്പെട്ടു.
കെഎൽസിഎ കണ്ണൂർ രൂപത സമിതിയുടെ ആഭിമുഖ്യത്തിലുളള ഐക്യദാർഢ്യം സമ്മേളനം ഇന്ന് രാവിലെ 9.30 ന് കോളയാട് സെന്റ് കൊർണേലിയൂസ് ദേവാലയത്തിന് സമീപത്ത് നടക്കും. രൂപത പ്രസിഡന്റ് ഗോഡ്സൺ ഡിക്രൂസ് അധ്യക്ഷത വഹിക്കും