അന്താരാഷ്ട്ര റാങ്കിംഗിൽ കണ്ണൂർ സർവകലാശാല
1300026
Sunday, June 4, 2023 8:01 AM IST
കണ്ണൂർ: ടൈംസ് ഹയർ എഡ്യൂക്കേഷൻ ഇംപാക്ട് റാങ്കിംഗിൽ ഇടംനേടി കണ്ണൂർ സർവകലാശാല. ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ വിജയകരമായി പൂർത്തിയാക്കുന്ന അന്താരാഷ്ട്ര സർവകലാശാലകളുടെ പട്ടികയിലാണ് കണ്ണൂർ ഇടംനേടിയിരിക്കുന്നത്.
ഐക്യരാഷ്ട്രസഭ മുന്നോട്ടുവയ്ക്കുന്ന 17 സുസ്ഥിരവികസന ലക്ഷ്യങ്ങൾ പൂർത്തിയാക്കുന്നതിലുള്ള സർവകലാശാ ലകളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ടൈംസ് ഹയർ എഡ്യൂക്കേഷൻ ഇംപാക്ട് റാങ്കിംഗ് പട്ടിക തയാറാക്കുന്നത്. സുസ്ഥിര വികസന ലക്ഷ്യങ്ങളായ ലിംഗസമത്വം, ഊർജോത്പാദനം, കാലാവസ്ഥാ പ്രവർത്തനങ്ങൾ, ലക്ഷ്യങ്ങൾക്കുള്ള പങ്കാളിത്തം എന്നിവയിലൂന്നിയ മികച്ച പ്രവർത്തനങ്ങൾക്കാണ് സർവകലാശാല യ്ക്ക് ഈ നേട്ടം ലഭിച്ചത്. ഉന്നതവിദ്യാഭ്യാസത്തിനായി വിദ്യാർഥികൾ സർവകലാശാലകൾ തെരഞ്ഞെടുക്കുന്നതിൽ നിർണായക ഘടകമാണ് ഇംപാക്ട് റാങ്കിംഗ്.