എൻഎംസിസി എയര്‍പോര്‍ട്ട് സിറ്റി ചാപ്റ്റര്‍ ഇരിട്ടിയില്‍ പ്രവർത്തനം ആരംഭിച്ചു
1300023
Sunday, June 4, 2023 7:56 AM IST
ഇരിട്ടി: കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സിന്റെ എയർപോർട്ട് ചാപ്റ്റർ ഇരിട്ടിയിൽ പ്രവർത്തനം ആരംഭിച്ചു. എയർപോർട്ട് ചാപ്റ്ററിന്റെ ഓഫീസ് ഇരിട്ടി-പേരാവൂർ റോഡിലെ ഹൈലാന്റ് ആർക്കെയ്ഡ്സിൽ നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ടി.കെ. രമേഷ് കുമാർ ഉദ്ഘാടനം ചെയ്തു. എയര്‍പോര്‍ട്ട് സിറ്റി ചാപ്റ്റര്‍ ചെയര്മാന് കെ. ബാബുരാജ് അധ്യക്ഷത വഹിച്ചു.
മൈസൂരു-കണ്ണൂര്‍ ദേശീയ പാത പൂര്‍ണ അര്‍ഥത്തില്‍ യാഥാര്‍ഥ്യമാക്കണമെന്നും കണ്ണൂര്‍ വിമാനത്താവളത്തിന്റെ പോരായ്മകള്‍ പരിഹരിക്കണമെന്നും എയര്‍പോര്‍ട്ട് സിറ്റി ചാപ്റ്റര്‍ ഓഫീസ് ഉദ്ഘാടന സമ്മേളനം ആവശ്യപ്പെട്ടു. ചേബംർ സെക്രട്ടറി സി. അനില്‍കുമാര്‍, വൈസ് പ്രസിഡന്റ് സച്ചിന് സൂര്യകാന്ത് മഖേച്ച, ജോ. സെക്രട്ടറി എ.കെ. റഫീക്ക്, ഡയറക്ടര്‍മാരായ ഹനീഷ് കെ. വാണിയങ്കണ്ടി, കെ.കെ.പ്രദീപ്, എയര്‍പോര്‍ട്ട് സിറ്റി ചാപ്റ്റര്‍ കണ്‍വീനര്‍ ടി.ഡി. ജോസ്, ജോ. കണ്‍വീനര്‍ ജോണ്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു.