പതിനാറുകാരനെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ
1300022
Sunday, June 4, 2023 7:56 AM IST
കണ്ണൂർ: സൈക്കിൾ നന്നാക്കാനെത്തിയ പതിനാറുകാരനെ പീഡിപ്പിച്ച കേസിൽ സൈക്കിൾ കട ഉടമ അറസ്റ്റിൽ. ഇരിണാവ് പയ്യട്ടം സ്വദേശി രവീന്ദ്രൻ(56) നെയാണ് വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്.
രണ്ട് വർഷം മുന്പാണ് കേസിനാസ്പദമായ സംഭവം. വളപട്ടണം സ്റ്റേഷൻ പരിധിയിലെ പതിനാറുകാരനാണ് പീഡനത്തിനിരയായത്. രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള കടയിൽ സൈക്കിളിന്റെ ടയർ പഞ്ചറായതിനെ തുടർന്ന് നന്നാക്കാനെത്തിയതായിരുന്നു 16 കാരൻ.
ടയർ നന്നാക്കാൻ സമയം എടുക്കുമെന്ന് പറഞ്ഞ് അകത്തോട്ട് വിളിച്ചിരുത്തുകയും തുടർന്ന് പീഡിപ്പിക്കുകയുമായിരുന്നു. പീഡനവിവരം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം ചൈൽഡ് ലൈൻ നടത്തിയ കൗൺസലിംഗിനിടെയാണ് കുട്ടി പീഡന വിവരം പറയുന്നത്.
തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ വളപട്ടണം പോലീസിൽ പരാതി നൽകുകയായിരുന്നു. കുട്ടിയുടെ മൊഴിയെടുത്തശേഷമാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.