വനിതാ ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം
1300020
Sunday, June 4, 2023 7:56 AM IST
കണ്ണൂർ: നീതിക്കായി പോരാടിക്കൊണ്ടിരിക്കുന്ന വനിതാ ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും നടത്തി. ജെൻഡർ വിഷയസമിതിയുടെ നേതൃത്വത്തിൽ പരിഷത് ഭവൻ കേന്ദ്രീകരിച്ച് പ്രകടനവും മുൻസിപ്പൽ ബസ് സ്റ്റാൻഡിൽ കൂട്ടായ്മയും നടന്നു.
മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.പി.വി. പ്രീത ഉദ്ഘാടനം ചെയ്തു. പരിഷത് ജില്ലാ പ്രസിഡന്റ് കെ.പി. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. കേന്ദ്ര നിർവാഹ സമിതി അംഗം ജയശ്രീ, പി.പി. ബാബു, ജില്ലാ സെക്രട്ടറി പി.ടി. രാജേഷ്, പി.വി.രഹന, ധന്യറാം എന്നിവർ പ്രസംഗിച്ചു.