ഇരിട്ടി സന്പൂർണ വലിച്ചെറിയൽ മുക്ത നഗരസഭയാകുന്നു
1300017
Sunday, June 4, 2023 7:56 AM IST
ഇരിട്ടി: ഇരിട്ടി നഗരസഭ സമ്പൂർണ വലിച്ചെറിയൽ മുക്ത നഗരസഭയാകുന്നു. പ്രഖ്യാപനം നാളെ നടത്തുമെന്ന് മുനിസിപാലിറ്റി അധികൃതർ അറിയിച്ചു. സന്പൂർണ വലിച്ചെറിയൽ മുക്തനഗരസഭാ പ്രഖ്യാപനവും ഹരിത സഭയുടെ ഉദ്ഘാടനവും രാവിലെ 9.30ന് ഇരിട്ടി ഫാൽക്കൻ പ്ലാസയിൽ ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ നിർവഹിക്കും.
ഇരിട്ടി നഗരസഭ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാരിന്റെ സഹായത്തോടുകൂടി വിപുലമായ പദ്ധതികൾ നടപ്പിലാക്കി വരികയാണ്. ജൈവ അജൈവമാലിന്യങ്ങൾ സംഭരിക്കാനും സംസ്കരിക്കാനുമായി നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
ജൈവ മാന്യങ്ങൾ അത്തിതട്ടിലെ ട്രഞ്ചിംഗ് ഗ്രൗണ്ടിലെ പ്ലാന്റിൽ നിന്ന് വളമാക്കുന്നതിനൊപ്പം അജൈവ മാലിന്യങ്ങൾ ഗ്രീൻ വേവ്സ് ഇക്കോ സൊലൂഷൻ വഴി സംസ്കരിക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് വൈസ് ചെയർമാൻ പി.പി. ഉസ്മാൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
പത്രസമ്മേളനത്തിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എൻ. സുരേഷ്, മുനിസിപ്പൽ സെക്രട്ടറി രാജേഷ് പാലേരിവീട്ടിൽ, ക്ലീൻ സിറ്റി മാനേജർ പി. മോഹനൻ എന്നിവരും പങ്കെടുത്തു.