അനുമോദിച്ചു
1299999
Sunday, June 4, 2023 7:48 AM IST
പയ്യാവൂർ: കുന്നത്തൂർ ജ്ഞാനോദയ വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ കുന്നത്തൂർ പ്രദേശത്തു നിന്ന് എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടിയ കുട്ടികളെ അനുമോദിച്ചു.
വായനശാലയുടെ വാർഷിക പൊതുയോഗത്തോടനുബന്ധിച്ചു നടന്ന പരിപാടി പയ്യാവൂർ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. മോഹൻ ഉദ്ഘാടനം ചെയ്തു.പ്രദേശത്തെ എഴുത്തുകാരനായ ലിജു ജേക്കബിനെ ചടങ്ങിൽ ആദരിച്ചു.
വായനശാല പ്രസിഡന്റ് ലിജു ജേക്കബ് അധ്യക്ഷനായിരുന്നു. പയ്യാവൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആനീസ് നെട്ടനാനിക്കൽ കുട്ടികൾക്കുള്ള മൊമന്റോകൾ സമ്മാനിച്ചു. എൻ.ബി. ജോസ്, കെ.ജെ. ജോണി, എ.കെ. രാജൻ എന്നിവർ പ്രസംഗിച്ചു.