സമ്പൂർണ ശുചിത്വം; പയ്യാവൂരിൽ വിളംബര ജാഥ നടത്തി
1299997
Sunday, June 4, 2023 7:48 AM IST
പയ്യാവൂർ: പയ്യാവൂർ ഗ്രാമപഞ്ചായത്ത് മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി സമ്പൂർണ വലിച്ചെറിയൽ മുക്ത പഞ്ചായത്ത് പ്രഖ്യാപനം വിളംബര ജാഥയോടെ പയ്യാവൂരിൽ നടന്നു. യോഗത്തിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ അധ്യക്ഷത വഹിച്ചു.
ഇരിക്കൂർ ബ്ലോക്ക് പഞ്ചയത്ത് പ്രസിഡന്റ് റോബർട്ട് ജോർജ് വലിച്ചെറിയൽ മുക്ത പഞ്ചായത്ത് പ്രഖ്യാപനം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത സുരേഷ്, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ കെ. മോഹനൻ, ഷീന ജോൺ, മെംബർ ടെൻസൺ ജോർജ്, ശ്യാമപ്രസാദ്, പയ്യാവൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.എം. ജോഷി, സുകുമാരൻ എന്നിവർ പ്രസംഗിച്ചു.