സിപിഎം പ്രവർത്തകനെ ആക്രമിച്ച സംഭവം; സിപിഐ പ്രവര്‍ത്തകര്‍ക്കെതിരേ കേസ്
1299996
Sunday, June 4, 2023 7:48 AM IST
തളിപ്പറമ്പ്: സിപിഎം പ്രവര്‍ത്തകനെ അക്രമിച്ച സിപിഐ പ്രവര്‍ത്തകര്‍ക്കെതിരേ തളിപ്പറമ്പ് പോലീസ് കേസെടുത്തു. തളിപ്പറമ്പ് സ്വദേശി കെ.വി. രാജേഷിന്റെ പരാതിയില്‍ സിപിഐ പ്രവര്‍ത്തകരായ ബിനു കരിയിൽ, അമല്‍ കോമത്ത് എന്നിവര്‍ക്കെതിരേയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. മേയ് 31ന് രാത്രി 11 ഓടെ മാന്തംകുണ്ടില്‍ വച്ച് സിപിഎം പൊതുയോഗത്തിന്റെ പ്രചാരണ നോട്ടീസ് ഒട്ടിക്കുകയായിരുന്ന പരാതിക്കാരനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും കൈപിടിച്ച് തിരിച്ച് നിലത്ത് തള്ളിയിട്ട് വടികൊണ്ടടിച്ച് പരിക്കേല്‍പ്പിച്ചതായും പരാതിയില്‍ പറയുന്നു.