ചെറുപുഴ സെന്റ് മേരീസ് ഹൈസ്കൂളിൽ വിജയോത്സവം
1299995
Sunday, June 4, 2023 7:48 AM IST
ചെറുപുഴ: ചെറുപുഴ സെന്റ് മേരീസ് ഹൈസ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു. എസ്എസ്എൽസി പരീക്ഷയിൽ 79 വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എപ്ലസ് കരസ്ഥമാക്കി. 29 വിദ്യാർഥികൾ ഒൻപത് എപ്ലസ് നേടി മികച്ച വിജയമാണു സ്കൂൾ കരസ്ഥമാക്കിയത്. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന അനുമോദന യോഗം വിജയോത്സവത്തിന്റെ ഉദ്ഘാടനം സ്കൂൾ മാനേജർ ഫാ. ജോസ് വെട്ടിക്കൽ നിർവഹിച്ചു. പിടിഎ പ്രസിഡന്റ് സനിൽ മാമ്പള്ളി അധ്യക്ഷത വഹിച്ചു.
ചെറുപുഴ ജെഎം യുപി സ്കൂൾ മുഖ്യാധ്യാപകൻ ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ആൻസി ജേക്കബ്, സേബാ സ്കറിയ, മുഖ്യാധ്യാപകൻ ജസ്റ്റിൻ മാത്യു, അനുഷ തോമസ് എന്നിവർ പ്രസംഗിച്ചു. മുൻ സ്കൂൾ മാനേജർ ഫാ. ജോർജ് വണ്ടർകുന്നേൽ മെമ്മോറിയൽ എൻഡോവ്മെന്റ് എൽസ മരിയ ജോസിന് ഫാ. ജോസ് വെട്ടിക്കൽ സമ്മാനിച്ചു.