ദിശാ ദർശൻ ‘വിംഗ്സ് 23’ കരിയർ എക്സ്പോ മന്ത്രി ശിവൻ കുട്ടി ഉദ്ഘാടനം ചെയ്യും
1299994
Sunday, June 4, 2023 7:48 AM IST
ശ്രീകണ്ഠപുരം: ഇരിക്കൂർ നിയോജക മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ദിശാ ദർശന്റെയും പൊതുവിദ്യാഭ്യാസ വകുപ്പ് സിജി ആൻഡ് എസിയുടെയും സംയുക്താഭിമുഖ്യത്തിൽ ‘വിംഗ്സ് 23' കരിയർ എക്സ്പോ10 , 11 തീയതികളിൽ വായാട്ടുപ്പറമ്പ് സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. എക്സ്പോയിൽ ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്റ്റാളുകളും ഉണ്ടാകും. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം 11 വിദ്യാഭ്യാസ മന്ത്രി മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും.
10ന് നടക്കുന്ന പരിപാടിയിൽ സിനിമാ നടൻ ധ്യാൻ ശ്രീനിവാസൻ മുഖ്യാതിഥിയായി പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് കരസ്ഥമാക്കിയ 1200 ഓളം വിദ്യാർഥികളെ എംഎൽഎ മെറിറ്റ് അവാർഡ് നൽകി ആദരിക്കും.
നിയോജക മണ്ഡലത്തിലെ പൊതുപരീക്ഷകളിൽ 100 ശതമാനം വിജയം നേടിയ സ്കൂളുകളെയും വ്യത്യസ്ത മേഖലകളിൽ സംസ്ഥാന, കേന്ദ്ര തലത്തിലും യൂണിവേഴ്സിറ്റി തലത്തിലും വിജയികളായവരെയും സ്പെഷ്യൽ അച്ചീവ്മെന്റ് അവാർഡ് നൽകി ആദരിക്കുമെന്ന് സജീവ് ജോസഫ് എംഎൽഎ അറിയിച്ചു.