കു​ട്ടി ഡ്രൈ​വ​റെ പി​ടി​കൂ​ടി വീ​ട്ടി​ലെ​ത്തി​ച്ച് പോ​ലീ​സ്; ആ​ര്‍​സി ഉ​ട​മ​യ്ക്കും ര​ക്ഷി​താ​വി​നു​മെ​തി​രേ കേ​സ്
Saturday, June 3, 2023 12:57 AM IST
ത​ളി​പ്പ​റ​മ്പ്: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത കു​ട്ടി വാ​ഹ​നം ഓ​ടി​ച്ച​തി​ന് കു​ട്ടി​യു​ടെ ര​ക്ഷി​താ​വി​നെ​തി​രേ​യും വാ​ഹ​ന ഉ​ട​മ​യ്‌​ക്കെ​തി​രേ​യും ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് കേ​സെ​ടു​ത്തു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് സം​ഭ​വം. പ​ട്ടു​വം വെ​ള്ളി​ക്കീ​ല്‍ പാ​ര്‍​ക്കി​ന​ടു​ത്തു​വ​ച്ചാ​ണ് ചെ​റു​കു​ന്ന് ഭാ​ഗ​ത്തു നി​ന്നും അ​ശ്ര​ദ്ധ​മാ​യ രീ​തി​യി​ല്‍ ഇ​രു​ച​ക്ര വാ​ഹ​നം ഓ​ടി​ച്ചു വ​രി​ക​യാ​യി​രു​ന്ന കു​ട്ടി ഡ്രൈ​വ​റെ ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.
തു​ട​ര്‍​ന്ന് കു​ട്ടി​യി​ല്‍​നി​ന്നും വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ക​യും ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ക​യും ചെ​യ്ത ശേ​ഷം കു​ട്ടി​യെ പോ​ലീ​സ് ത​ന്നെ വീ​ട്ടി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി ഓ​ടി​ച്ച വാ​ഹ​നം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തി​ട്ടു​ണ്ട്. വാ​ഹ​നം ഓ​ടി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യ​തി​ന് ര​ക്ഷി​താ​വാ​യ ക​ണ്ണ​പു​രം സ്വ​ദേ​ശി നി​ഷ, വാ​ഹ​ന​ത്തി​ന്‍റെ ആ​ര്‍​സി ഉ​ട​മ ഷീ​ബ എ​ന്നി​വ​ര്‍​ക്കെ​തി​രെ ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് കേ​സെ​ടു​ത്തു.