കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞ് വയോധിക മരിച്ചു
1299567
Friday, June 2, 2023 11:51 PM IST
പള്ളിക്കര: കാര്‍ നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിഞ്ഞ് വയോധിക മരിച്ചു. ഹൊസങ്കടി മജ്ബയല്‍ കലന്തര്‍ മന്‍സിലില്‍ പരേതനായ അബ്ദുള്ള ഹാജിയുടെ ഭാര്യ നഫീസ (80) ആണ് മരിച്ചത്.
കാറിലുണ്ടായ ഹൊസങ്കടിയിലെ അബ്ദുള്ളയുടെ മകന് ഫറൂഖ് (40), മംഗളുരു ബാജ്പൈ സ്വദേശികളായ സുഹ്റ (56), തസ്ലീന (17) , ഫാസില്‍ (27) എന്നിവര്‍ക്ക് പരിക്കേറ്റു. ഇന്നലെ പുലര്‍ച്ചെ 3.40ഓടെ കാഞ്ഞങ്ങാട്-കാസര്‍ഗോഡ് തീരദേശപാതയിലെ പൂച്ചക്കാട് തെക്കുംപുറത്താണ് അപകടമുണ്ടായത്.
മടവൂരില്‍ തീര്‍ഥാടനത്തിന് പോയി കാറില്‍ മടങ്ങുകയായിരുന്നു ഇവർ. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമായതെന്നാണ് സംശയിക്കുന്നത്. നഫീസയുടെ മക്കൾ: അബൂബക്കർ, റഫീഖ്, അലി, സുഹറ, സുലൈഖ, മൈമൂന. മരുമക്കൾ: സക്കീന, റഷീദ, ഫൈമ, സുഹ്റ, ഇസ്മയിൽ, യാക്കൂബ്, ഫാറൂഖ്.