നിര്‍മലഗിരി കോളജിന് റാങ്ക് തിളക്കം
1298925
Wednesday, May 31, 2023 7:37 AM IST
കൂത്തുപറമ്പ്: കണ്ണൂര്‍ സര്‍വകലാശാല ബിരുദ പരീക്ഷയിൽ കൂത്തുപറമ്പ് നിര്‍മലഗിരി കോളജിന് ചരിത്ര വിജയം. വിവിധ വിഷയങ്ങളിൽ 12 വിദ്യാർഥികൾ ആദ്യ പത്തു റാങ്കുകളിൽ ഇടം നേടി. മലയാളം ബിരുദ പരീക്ഷയിൽ യൂണിവേഴ്സിറ്റിയില്‍ ഒന്നും രണ്ടും ഏഴും സ്ഥാനങ്ങളും 10 എ ഗ്രേഡും 85.71 വിജയ ശതമാനത്തിൽ യൂണിവേഴ്സിറ്റിയിൽ രണ്ടാം സ്ഥാനവും നിര്‍മലഗിരി കോളജ് നേടി.ഹോം സയൻസിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളും 13 എ ഗ്രേഡും കോളജിന് സ്വന്തം.
വിജയ ശതമാനത്തില്‍ ഹിസ്റ്ററി ഡിപ്പാര്‍ട്ട്മെന്റും മികച്ച നേട്ടമാണ് കൈവരിച്ചത്. രണ്ടും മൂന്നും റാങ്കുകളും യൂണിവേഴ്സിറ്റിയിൽ 87.52 ശതമാനം വിജയവും നാല് എ ഗ്രേഡും നേടി. ഇംഗ്ലീഷ് വിഭാഗം രണ്ടും നാലും റാങ്കും 73.81 ശതമാനം വിജയവും ഒമ്പത് എ ഗ്രേഡും നേടി .
ഇക്കണോമിക്സില്‍ 75 ശതമാനം വിജയവുമായി യൂണിവേഴ്സിറ്റിയില്‍ ഏറ്റവും കൂടുതല്‍ വിജയ ശതമാനവും എട്ട് എ ഗ്രേഡും കോളജിനുണ്ട്. ബികോം വിഭാഗം എട്ട് എ പ്ലസ് ഗ്രേഡും 13 എ ഗ്രേഡും കൈവരിച്ചു. മാത്തമാറ്റിക്സിന് രണ്ടാം റാങ്കും യൂണിവേഴ്സിറ്റിയിൽ 77.5 വിജയ ശതമാനവും 12 എ പ്ലസും 10 എ ഗ്രേഡും കരസ്ഥമാക്കി.
കെമിസ്ട്രി വിഭാഗം 91 വിജയ ശതമാനം വിജയത്തോടെ യൂണിവേഴ്സിറ്റിയിൽ രണ്ടാം സ്ഥാനത്തുണ്ട്.17 എ പ്ലസും13 എ ഗ്രേഡും നേടി. സുവോളജി വിഭാഗത്തിൽ മൂന്നാം റാങ്കും ആറ് എ പ്ലസും 18 എ ഗ്രേഡും ഉണ്ട്. ഫിസിക്സ് വിഭാഗം 17 എ ഗ്രേഡുകൾ കരസ്ഥമാക്കി. ബോട്ടണി വിഭാഗത്തിൽ നാല് എ പ്ലസും 16 എ ഗ്രേഡും നേടി.മുൻവർഷങ്ങളിലേതു പോലെ മിന്നുന്ന പ്രകടനം ഈ വർഷവും നിർമലഗിരിക്ക് കാഴ്ചവയ്ക്കാനായതിനു പിന്നിൽ മികവുള്ള അധ്യാപകരും മികച്ച ഭൗതികസൗകര്യങ്ങളുമാണെന്ന് കോളജ് മാനേജർ മോൺ. ആന്റണി മുതുകുന്നേലും ബർസാർ ഫാ. ഷാജി തെക്കേമുറിയും പ്രിൻസിപ്പൽ ഡോ. കെ.വി. ഔസേപ്പച്ചനും പറഞ്ഞു.