ഒരു പ്രത്യേക സ്കൂളിൽ പ്രവേശനം വേണമെന്ന് ശഠിക്കാനാവില്ല: മനുഷ്യാവകാശ കമ്മീഷൻ
1298924
Wednesday, May 31, 2023 7:37 AM IST
കണ്ണൂർ: വിദ്യാഭ്യാസത്തിനുള്ള അവകാശം ഭരണഘടനാപരമാണെങ്കിലും വിദ്യാഭ്യാസാവകാശ നിയമപ്രകാരം ഒരു പ്രത്യേക സ്കൂളിൽ പ്രവേശനം വേണമെന്ന് ശഠിക്കാൻ കഴിയില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ഒന്നുമുതൽ പത്തുവരെയുള്ള ക്ലാസുകളിൽ ഇടയ്ക്ക് പ്രവേശനം നൽകാൻ കഴിയില്ലെന്ന് സ്കൂൾ അധികൃതർ നിലപാടെടുക്കുന്ന സാഹചര്യത്തിൽ പ്രവേശനം നൽകണമെന്ന് ഉത്തരവിടാൻ കഴിയില്ലെന്നും ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.
ബർണശേരി സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കൻഡറി സ്കൂളിൽ മകന് മൂന്നാം ക്ലാസിലേക്ക് പ്രവേശനം നിഷേധിച്ചെന്നാരോപിച്ച് പിതാവ് സമർപ്പിച്ച പരാതിയിലാണ് നടപടി.