കാവൽ പ്രോജക്ടിൽ തൊഴിൽ അവസരം
1298923
Wednesday, May 31, 2023 7:37 AM IST
കണ്ണൂർ: കേരള സർക്കാർ വനിതാ-ശിശു വികസന വകുപ്പും പിലാത്തറ സെന്റ് ജോസഫ്സ് കോളജും ചേർന്ന് നടപ്പാക്കുന്ന കാവൽ പദ്ധതിയിൽ കോ-ഓർഡിനേറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത: എംസ്ഡബ്ല്യു. കുട്ടികളുമായി ബന്ധപ്പെട്ട മേഖലകളിൽ മൂന്നു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. താത്പര്യമുള്ള ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം ജൂൺ പത്തിനു മുമ്പായി എച്ച്ഒഡി, ഡിപ്പാർട്ട്മെന്റ് ഓഫ് സോഷ്യൽ വർക്ക്, സെന്റ് ജോസഫ്സ് കോളജ്, പിലാത്തറ, കണ്ണൂർ-670504 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ നൽകേണ്ടതാണ്.