കണ്ണൂർ വിമാനത്താവളത്തിൽനിന്ന് 64 ലക്ഷത്തിന്റെ സ്വർണം പിടികൂടി
1298922
Wednesday, May 31, 2023 7:37 AM IST
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 63,92,800 രൂപ വില വരുന്ന 1048 ഗ്രാം സ്വർണവുമായി കാസർഗോഡ് സ്വദേശിയെ കസ്റ്റംസ് പിടികൂടി.
ഇന്നലെ രാവിലെ ഷാർജയിൽ നിന്നെത്തിയ കാസർഗോഡ് ചെങ്കള സ്വദേശി മുഹമ്മദ് സാബിത്തിൽ നിന്നാണ് സ്വർണം പിടികൂടിയത്. ചെക്ക് ഇൻ പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്നു എയർ ഇന്റലിജൻസ് യൂണിറ്റിലെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. ഒരു കോഫി മേക്കറിന്റെ റോട്ടർ കോറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. 1054 ഗ്രാം 24 കാരറ്റ് സ്വർണമാണ് കൊണ്ടുവന്നത്.