യുവതിക്ക് നേരേ നഗ്നതാപ്രദർശനം: പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ്
1298921
Wednesday, May 31, 2023 7:37 AM IST
ചെറുപുഴ: ചെറുപുഴ ബസ്സ്റ്റാൻഡിൽ യുവതിക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയ ആളെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ്. ചിറ്റാരിക്കാൽ നല്ലോമ്പുഴ സ്വദേശിയാണെന്നാന്ന് അറിയുന്നത്. ഇയാൾ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് ചെറുപുഴ ബസ്സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിൽ മധ്യവയസ്കൻ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. ബസിൽ എതിർവശത്തെ സീറ്റിലിരിക്കുകയായിരുന്ന യുവതിക്കു നേരെയാണ് ഇയാൾ നഗ്നതാ പ്രദർശനം നടത്തിയത്. പോലീസ് തിങ്കളാഴ്ച യുവതിയുടെ മൊഴിയെടുത്തു.