മാഹി മേഖലയിലെ സ്കൂളുകൾ തുറക്കുന്നത് ജൂൺ ഏഴിലേക്ക് നീട്ടി
1298919
Wednesday, May 31, 2023 7:27 AM IST
മാഹി: മേഖലയിലെ സർക്കാർ, സ്വകാര്യ വിദ്യാലയങ്ങൾ തുറക്കുന്നത് ജൂൺ ഏഴിലേക്ക് നീട്ടിയതായി മാഹി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പുതുച്ചേരി, കാരിക്കൽ പ്രദേശങ്ങളിലെ വരൾച്ചയും കഠിനമായ ചൂട് കാലാവസ്ഥയും കാരണമാണിത്.
ആദ്യം വിദ്യാഭ്യാസ വകുപ്പ് ജൂൺ ഒന്നിന് സ്കൂൾ തുറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പുതുച്ചേരി വിദ്യാഭ്യാസ മന്ത്രി എ. നമശിവായത്തിന്റെ ഇടപെടലിനെ തുടർന്നാണ് വിദ്യാലയങ്ങൾ തുറക്കുന്നത് ഏഴിലേക്ക് മാറ്റിയിട്ടുള്ളത്.