കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ
1298912
Wednesday, May 31, 2023 7:25 AM IST
കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ നിന്ന് കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ. മൂന്ന് കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി എസ്.കെ. മത്ലബ് ആണ് പിടിയിലായത്. ട്രെയിനിൽ നിന്ന് ഇറങ്ങി ഊടുവഴിയിലൂടെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ആർപിഎഫ് ഇൻസ്പെക്ടർ ബിനോയ് ആന്റണി, കണ്ണൂർ റേഞ്ച് ഇൻസ്പെക്ടർ സിനു കൊയില്യത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.
ആർപിഎഫ് എസ്ഐ ടി. വിനോദ്, എഎസ്ഐ വി.വി. സഞ്ജയ്കുമാർ, ഹെഡ് കോൺസ്റ്റബിൾമാരായ കെ. സജേഷ്, എം.കെ. സജീവൻ, കോൺസ്റ്റബിൾമാരായ കെ.എം. മനുപ്രസാദ്, പി. രതീഷ്കുമാർ, എക്സൈസ് പ്രിവന്റീവ് ഓഫീസർ സർവജ്ഞൻ, സിഇഒമാരായ എൻ. രജിത്ത്കുമാർ, ടി. അനീഷ്, സി.എച്ച്. റിഷാദ്, പി. നിഖിൽ, ടി. അനീഷ്, കെ.പി. റോഷി, ഡ്രൈവർ അജിത്ത് എന്നിവരും പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.