കണിച്ചാർ ഇനി വലിച്ചെറിയൽ മുക്ത പഞ്ചായത്ത്
1298909
Wednesday, May 31, 2023 7:25 AM IST
കണിച്ചാർ: കണിച്ചാർ ഗ്രാമപഞ്ചായത്ത് വലിച്ചെറിയൽ മുക്ത സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ നിർവഹിച്ചു. കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെംബർമാർ, ഹരിതകർമ സേന അംഗങ്ങൾ, വ്യാപാരി-വ്യവസായി മെംബർമാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.