കൗതുകമായി ഇരട്ടത്തലയുള്ള ആട്ടിൻകുട്ടി
1298908
Wednesday, May 31, 2023 7:25 AM IST
കേളകം: കൗതുകമായി ഇരട്ടത്തലയുള്ള ആട്ടിൻകുട്ടി. കേളകം ഇല്ലിമുക്ക് സ്വദേശി മണയപ്പറമ്പിൽ രഞ്ജിത്തിന്റെ ആടാണ് ഇരുതലയുള്ള പെണ്ണാട്ടിൻകുട്ടിക്ക് ജന്മം നൽകിയത്. ഇന്നലെ രാവിലെയാണ് ആട് രണ്ട് പെണ്ണാട്ടിൻ കുട്ടികൾക്ക് ജന്മം നൽകിയത്. രണ്ടാമതുണ്ടായ കുട്ടിക്കാണ് ഇരട്ടത്തല. ആട്ടിൻകുട്ടിക്ക് നാല് കണ്ണുകളാണ് ഉള്ളത്. ഇരട്ടത്തലുകൾ ഉള്ള ആട്ടിൻകുട്ടി ഉണ്ടായതറിഞ്ഞ് നിരവധി പേരാണ് കാണാൻ എത്തുന്നത്. പിടിച്ചുകൊടുത്താൽ മാത്രമേ ആട്ടിൻകുട്ടി പാലു കുടിക്കുന്നുള്ളൂ എന്നും തല നേരെ നിൽക്കുന്നില്ലെന്നും രഞ്ജിത്ത് പറഞ്ഞു.