പുകയില വിരുദ്ധ ദിന സെമിനാര്‍ നടത്തി
1298907
Wednesday, May 31, 2023 7:25 AM IST
കണ്ണൂര്‍: ലോക പുകയില വിരുദ്ധ ദിനത്തിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലാ ആശുപത്രി ദന്താരോഗ്യ വിഭാഗം പുകയില വിരുദ്ധ സെമിനാര്‍ സംഘടിപ്പിച്ചു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. എം. പ്രീത ഉദ്ഘാടനം ചെയ്തു.
പുകയില ഉത്പന്നങ്ങള്‍ കാന്‍സര്‍ നിരക്ക് കൂടാന്‍ കാരണമായിട്ടുണ്ടെന്ന് വിദഗ്ധര്‍ പറഞ്ഞു. സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. കെ.എ. സുജാത, ഡോ. സഞ്ജിത്ത് ജോര്‍ജ്, സീനിയര്‍ ഡന്റല്‍ ഹൈജീനിസ്റ്റ് അജയകുമാര്‍ കരിവെള്ളൂര്‍, ഡോ. മില്‍ന നാരായണന്, നഴ്സിംഗ് സൂപ്രണ്ട് വി.എം. മോളി എന്നിവർ പ്രസംഗിച്ചു.