യുഡിഎഫ് വിജയിച്ചു
1298906
Wednesday, May 31, 2023 7:25 AM IST
ഉളിക്കല്‍: നെല്ലിക്കാംപൊയില്‍ ക്ഷീരോല്പാദക സഹകരണ സംഘം തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പാനല്‍ മുഴവന്‍ സീറ്റിലും വിജയിച്ചു. കെ.വി. ഗോപാലന്, ജോസ് കല്ല്യാടിക്കല്, ചന്ദ്രന് മാവില, മാത്യു മൂക്കനോലി, റോയ് തൈപ്പറമ്പില്‍, എല്‍സി ഇരുമ്പനത്ത്, മേരി ലൂക്കോസ് പുലയന്നൂര്‍, ത്രേസ്യമ്മ കാക്കശേരി, ബാലകൃഷണന് പള്ളത്ത് എന്നിവരാണ് വിജയിച്ചവർ. എസ്സിഎസ്ടി വിഭാഗത്തില്‍ ബാലകൃഷണനെ എതിരില്ലാതെയാണ് തെരഞ്ഞെടുത്തത്. കെ.വി. ഗോപാലനെ സംഘം പ്രസിഡന്റായി തെരഞ്ഞെടുത്തു.